”അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്,അഭിവാദ്യങ്ങൾ”; ഹരീഷ് പേരടി

','

' ); } ?>

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാകുന്നു. നിലവിലെ സൂചനകൾ പ്രകാരം ഭരണകക്ഷിയായ എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തി.

”അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത്. അഭിവാദ്യങ്ങൾ” എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ മുൻകാല പരാമർശത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഹരീഷ് പേരടിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 97 മണ്ഡലങ്ങളിൽ യുഡിഎഫ് വ്യക്തമായ മേധാവിത്വം പുലർത്തുന്നുണ്ട്. എൽഡിഎഫ് 40 മണ്ഡലങ്ങളിലും എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് പോലും ആദ്യ ഘട്ടങ്ങളിൽ വലിയ അനിശ്ചിതത്വമാണ് ദൃശ്യമായത്.

ആദ്യ ആറ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി ഏഴാം റൗണ്ടിലാണ് ലീഡ് തിരിച്ചുപിടിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരായ എം.ബി രാജേഷ്, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, വി.എൻ വാസവൻ, വീണ ജോർജ്, കെ.ബി ഗണേഷ് കുമാർ, വി. ശിവൻകുട്ടി, പി. രാജീവ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ എന്നിവർ തുടക്കത്തിൽ പിന്നിലായത് ഇടത് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. കനത്ത പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിൽ കാണാൻ സാധിക്കുന്നത്.