‘ആര്‍ക്കറിയാം’ ഏപ്രില്‍ മൂന്നിന്

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് റിലീസിനെത്തുന്നു. ചിത്രത്തിന് ക്ലീന്‍ – യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയുന്ന ചിത്രത്തില്‍ ഷേര്‍ളിയും റോയിയുമായാണ് പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും എത്തുന്നത്. കോട്ടയത്തുകാരനായ റിട്ടയേഡ് കണക്ക് മാഷിന്റെ റോളില്‍ 73കാരന്റെ ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുക. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.നേഹാ നായരും യാക്‌സണ്‍ ഗാരി പെരേയുമാണ് സംഗീതം.സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.