‘എനിക്ക് പിന്നിൽ ദൈവവും ജനങ്ങളും മാത്രം’; ബി.ജെ.പി ബന്ധവും രാഷ്ട്രീയപ്രവേശ അഭ്യൂഹങ്ങളും തള്ളി ധനുഷ്

','

' ); } ?>

ചില ശക്തികളോ ബി.ജെ.പിയോ തനിക്ക് പിന്നിലുണ്ടെന്ന വാദങ്ങൾ തള്ളി ധനുഷ്. തനിക്ക് വഴികാട്ടുന്നത് ദൈവമാണെന്നും ഏറ്റവും വലിയ കരുത്ത് ആരാധകരും പൊതുജനങ്ങളുമാണെന്നും താരം വ്യക്തമാക്കി. തനിക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുന്നവർക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തന്റെ പുതിയ ചിത്രമായ ‘ഓം’ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ ധനുഷ് ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നും തമിഴ്നാട്ടിൽ സജീവ രാഷ്ട്രീയത്തിനിറങ്ങുമെന്നും പ്രതിപക്ഷ പാർട്ടികളടക്കം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു.

തന്റെ ഫാൻസ് ക്ലബ്ബുകളെ ‘ധനുഷ് നർപണി ഇയക്കം’ എന്ന പേരിൽ സോഷ്യൽ വെൽഫെയർ സംഘടനയാക്കി മാറ്റിയതും, സംസ്ഥാനത്തെ 234 നിയോജകമണ്ഡലങ്ങളിലെ 10, 12 ക്ലാസ് വിദ്യാർഥികൾക്കായി സൗജന്യ എയർകണ്ടീഷൻഡ് ട്യൂഷൻ സെന്ററുകൾ തുടങ്ങാൻ പദ്ധതിയിടുന്നതുമാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെയാണ് താൻ മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് താരം ഇത്തരം വാർത്തകളെല്ലാം നിഷേധിച്ചു.