ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

','

' ); } ?>

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം അനൂജ് ഠാക്കൂർ അന്തരിച്ചു. 33 വയസ്സായിരുന്നു. മുംബൈ ഓഷിവാരയിലെ വസതിയിൽ ഉറക്കത്തിനിടെയുണ്ടായ അപസ്മാരബാധയെ തുടർന്നായിരുന്നു അന്ത്യം. അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് മാതാവ് മുറിയിലെത്തി നോക്കിയപ്പോഴാണ് അനൂജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് മുറിയിൽ മറ്റാരുമില്ലാതിരുന്നതിനാൽ പെട്ടെന്ന് വൈദ്യസഹായം എത്തിക്കാനായില്ല.

വർഷങ്ങളായി അപസ്മാരത്തിന് ചികിത്സയിലായിരുന്ന അനൂജ് പതിവായി മരുന്നുകൾ കഴിച്ചിരുന്നതായി സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാർ പറഞ്ഞു. താരത്തിന്റെ സംസ്‌കാരം ഹരിദ്വാറിൽ നടന്നു. നടന്റെ വേർപാടിൽ മിനിസ്ക്രീൻ രംഗത്തെ പ്രമുഖരും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു.

‘ധൂം മച്ചാവോ ധൂം’, ‘ബന്ധൻ സാത് ജന്മോം കാ’, ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’, ‘മഹിസാഗർ’ തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിൽ അനൂജ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.