‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; ശങ്കറിന്റെ മാസ്റ്റർപീസ് ചിത്രം 4K-യിൽ ഡിസംബർ 11-ന് റീ-റിലീസ് ചെയ്യും

','

' ); } ?>

1993-ൽ തമിഴ് സിനിമയിൽ ചരിത്രവിജയം കുറിച്ച എസ്. ശങ്കറിന്റെ ആദ്യ സംവിധാനസംരംഭം ‘ജെന്റിൽമാൻ’ 4K അൾട്രാ എച്ച്ഡി മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഡിസംബർ 11-ന് ലോകമെമ്പാടും ചിത്രം റീ- റിലീസ് ചെയ്യുമെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ അറിയിച്ചു. റീ- റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

ആക്ഷൻ കിങ് അർജുനും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം modern 7.1 സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് പുതിയ തലമുറയിലെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയവും എ.ആർ. റഹ്‌മാന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളും ശങ്കറിന്റെ കാഴ്ചപ്പൊലിമയുള്ള മേക്കിങ്ങും തമിഴ് സിനിമാ ചരിത്രത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിലൊരുങ്ങിയ ചിത്രത്തിന്റെ റീ- റിലീസ് വിതരണം ഗ്രേസ് ഫിലിം മീഡിയയിലൂടെ അനിൽ കുമാറാണ് നിർവഹിക്കുന്നത്. വിനീത്, എം.എൻ. നമ്പ്യാർ, രാജൻ പി. ദേവ്, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിലെ പ്രഭുദേവയും ഗൗതമിയും ചുവടുവെച്ച ‘ചിക്കു പുക്ക് റെയിലെ’ എന്ന ഗാനം ഇന്നും തരംഗമായി തുടരുന്നു. 90-കളിലെ തമിഴ് സിനിമാ വസന്തത്തെ തിയേറ്ററുകളിൽ പുനഃസൃഷ്ടിക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ പി.ആർ.ഒ നിയാസ് നൗഷാദാണ്.