“പ്രഥമദൃഷ്ട്യാകുറ്റക്കാറിലെ കഥാപാത്രം എനിക്ക് കിട്ടിയ ബർത്ഡേയ് ഗിഫ്റ്റ്”; ഷിഫ ബാദുഷ

','

' ); } ?>

പ്രഥമദൃഷ്ട്യാകുറ്റക്കാറിലെ കഥാപാത്രം തനിക്ക് ബർത്ഡേയ് ഗിഫ്റ്റായി കിട്ടിയതാണെന്ന് നടിയും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ മകളുമായ ഷിഫ. അഭിനയിക്കാനുള്ള അവസരത്തെ കുറിച്ച് വാപ്പി സസ്പെൻസ് ആക്കി വച്ചിരിക്കുകയായിരുന്നുവെന്നും. തന്റെ 19 മത്തെ ജന്മദിനത്തിലാണ് ഈ കാര്യം തന്നോട് പറയുന്നതെന്നും ഷിഫ പറഞ്ഞു, കൂടാതെ ഇത്രയും പ്രാധാന്യമുള്ള ഉള്ള കഥാപാത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും, ആളുകൾ നോട്ടീസ് ചെയ്തില്ലെങ്കിലും സംവിധായകന്മാർ നോട്ടീസ് ചെയ്യണം എന്ന രീതിയിലാണ് ആ കഥാപാത്രത്തെ താൻ കൈകാര്യം ചെയ്തതെന്നും ഷിഫ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്നു ഷിഫ.

“അഭിനയിക്കാനൊരു അവസരം ഉള്ളതിനെ കുറിച്ച് വാപ്പി സസ്പെൻസ് ആക്കി വച്ചിരിക്കുകയായിരുന്നു. എന്റെ 19ആമത്തെ ബർത്ഡേയ് യുടെ തലേന്നാണ് ചിത്രത്തിന്റെ സംവിധായകനും മറ്റൊരാളും എന്നെ വന്ന് കാണുന്നത്. സിനിമ കാണുന്നത് വരെ വളരെ ചെറിയൊരു സീനാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ ആ ഒരു കഥാപാത്രത്തിന് ഇത്രയും പ്രാധാന്യമുണ്ടായിരുന്നെന്ന് സിനിമ കണ്ടിറങ്ങിയപ്പോഴാണ് മനസ്സിലായത്.” ഷിഫ പറഞ്ഞു.

ചെറിയ സീനാണെന്ന തോന്നലിൽ ഞാനാരോടും എന്റെ സിനിമ പുറത്തിറങ്ങുന്നുണ്ട്‍ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. നമുക്കുറപ്പില്ലല്ലോ ആ സീൻ അതിൽ ഉണ്ടാകുമെന്ന്. അത് കൊണ്ട് ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരോടും പറഞ്ഞത്. പിന്നെ ആളുകൾ നോട്ടീസ് ചെയ്തില്ലെങ്കിലും സംവിധായകന്മാർ നോട്ടീസ് ചെയ്യണം എന്ന രീതിയിലാണ് ആ കഥാപാത്രത്തെ ഞാൻ കൈകാര്യം ചെയ്തത്. കാരണം അവർക്ക് അഭിനയം കണ്ടിട്ട് കൊള്ളാം എന്ന് തോന്നിയാൽ അവരുടെ മറ്റു വർക്കുകളിൽ നമുക്ക് അവസരം കിട്ടിയാലോ.” ഷിഫ കൂട്ടിച്ചേർത്തു.

മകൾ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് ബാദുഷയും സംസാരിക്കുകയുണ്ടായ. ചിത്രത്തിന്റെ സംവിധായകൻ ഷഹദുമായി നല്ല സൗഹൃദമുണ്ടെന്നും, തന്നെ വിളിച്ച് മകൾക്കൊരു വേഷം കൊടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു എന്നും ബാദുഷ പറഞ്ഞു.

“ഞാൻ പറഞ്ഞു അവളോട് ചോദിച്ചിട്ട് ചെയ്തോളു എന്ന്. ആദ്യം ചിത്രത്തിലെ മാത്യുവിന്റെ പെയർ ആയിട്ടാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അവർ തന്നെ ഇങ്ങോട്ട് വിളിച്ചിട്ട് ഞങ്ങൾ അവൾക്ക് മറ്റൊരു വേഷമാണ് ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് പറയുകയായിരുന്നു.” ബാദുഷ കൂട്ടിച്ചേർത്തു.

പാർവതി തിരുവോത്തും, വിജയരാഘവനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ വിജയരാഘവന്റെ മകളുടെ വേഷമാണ് ഷിഫ അവതരിപ്പിച്ചിരുന്നത്. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് ചിത്രം ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.

മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.