“മലയാളത്തിൽ ഫീൽഡ് ഔട്ടായ സമയത്ത് കിട്ടിയ വഴിവിളക്ക്”: ‘ബത്ത’യെക്കുറിച്ച് വിഷ്ണു ഗോവിന്ദൻ

','

' ); } ?>

മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് ‘ഫീൽഡ് ഔട്ട്’ ആയെന്ന് കരുതിയ ഘട്ടത്തിലാണ് വിജയ് സേതുപതി ചിത്രമായ ‘ബത്ത’ തനിക്ക് വഴിവിളക്കായതെന്ന് നടൻ വിഷ്ണു ഗോവിന്ദൻ. തമിഴ് സംവിധായകൻ ബാലാജി തരണീതരൻ തന്നെ ഈ ചിത്രത്തിലേക്ക് വിളിക്കുന്നത് ‘അറ്റൻഷൻ പ്ലീസ്’ എന്ന മലയാള സിനിമ കണ്ടിട്ടാണെന്നും, ചിത്രത്തിലേക്ക് ഓഡിഷൻ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ഫിലിംസിന്റെ ‘സെക്കന്റ് ടേക്ക്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിഷ്ണു.

കരിയറിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെങ്കിലും സിനിമയോടുള്ള അടങ്ങാത്ത പാഷനാണ് തന്നെ ഇതുവരെ പിടിച്ചുനിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബത്ത റിലീസിനുശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ കാണുമ്പോൾ വലിയ സന്തോഷവും ആകാംക്ഷയുമൊക്കെയുണ്ടെങ്കിലും, കരിയറിൽ ഇനിയെല്ലാം ശരിയാകുമെന്ന അമിത പ്രതീക്ഷയൊന്നും തനിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘അറ്റൻഷൻ പ്ലീസ്’ എന്ന ചിത്രത്തിന് മികച്ച പ്രശംസ ലഭിച്ചപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് കരിയർ ഗ്രാഫ് താഴേക്ക് പോവുകയാണുണ്ടായത്.

അതേസമയം, വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണിതரன் സംവിധാനം ചെയ്ത ‘ബത്ത’ തിയേറ്ററുകളിൽ മികച്ച വിജയവുമായി മുന്നേറുകയാണ്. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ചിത്രം പ്രിയ ആറ്റ്‌ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മാസം ആദ്യമെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 18 കോടി രൂപയാണ് കളക്ഷൻ നേടിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ ചിത്രത്തിന്റെ കളക്ഷൻ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ആണ്. എന്നാൽ സ്ട്രീമിംഗ് സംബന്ധിച്ച ഔദ്യോഗിക തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിഷ്ണു ഗോവിന്ദന്റെ വാക്കുകൾ;

‘ബത്തയ്ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് മിക്‌സഡ് ഫീലിങ്ങാണ്. ഇപ്പോഴുള്ള ഇമോഷനെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല. എക്‌സൈറ്റ്‌മെന്റ് എന്ന് പറഞ്ഞാലും സന്തോഷം എന്ന് പറഞ്ഞാലും അതിന് ഒരു ഏറ്റക്കുറച്ചിലുണ്ടാകും. മിക്‌സഡായിട്ടുള്ള ഫീലിങ്ങാണ് എനിക്ക്. മലയാളത്തില്‍ ലിറ്ററലി ഫീല്‍ഡ് ഔട്ടായി നില്‍ക്കുന്ന സമയത്ത് എനിക്ക് കിട്ടിയ അവസരമാണ് ബത്ത.’

‘മലയാളത്തില്‍ ഒരുപാട് നാളായിട്ട് സിനിമയൊന്നും ചെയ്യാതെ നില്‍ക്കുകയായിരുന്നു. എല്ലാ ആക്ടേഴ്‌സിനും ഇതുപോലൊരു അവസ്ഥയുണ്ടാകും. ഞാന്‍ എന്തെങ്കിലും ചെയ്തതുകൊണ്ടല്ല. ഇങ്ങനെയുള്ള അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉണ്ടായിട്ടുണ്ട്. അറ്റന്‍ഷന്‍ പ്ലീസ് കഴിഞ്ഞപ്പോള്‍ ഒരുപാട് പ്രശംസ കിട്ടിയിരുന്നു. ആ പടത്തിനും നല്ല റീച്ച് കിട്ടി. അപ്പോള്‍ രക്ഷപ്പെട്ടു എന്നായിരുന്നു തോന്നിയത്. പക്ഷേ, കരിയര്‍ ഗ്രാഫ് വീണ്ടും താഴേക്കായിരുന്നു…എന്ന് കരുതി ബത്ത ചെയ്തത് കാരണം ഇനി അങ്ങോട്ട് ഈ അവസ്ഥ മാറുമെന്ന് യാതൊരു പ്രതീക്ഷയുമില്ല’,