നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി

','

' ); } ?>

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടർന്ന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം രാജ്യം വിടാൻ മുംബൈ പോലീസ് നോട്ടീസ് നൽകി.

ഇന്ത്യൻ പൗരത്വമില്ലാത്ത വിദേശ പൗരന്മാർ ഇത്തരം രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ രജിസ്ട്രേഷൻ ഓഫീസിന്റെ നിർദ്ദേശപ്രകാരം പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാന്റെ കൈവശം ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ കാർഡാണുള്ളത്.

ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ സിജെപി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാനെയും പങ്കാളി ലേഖ വാഷിങ്ടൺ, ബന്ധു സെയ്ൻ മരിയ ഖാൻ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. പൂർണ പൗരത്വമില്ലാത്തവർ രാജ്യത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഉയർന്ന പരാതിയിലാണ് ഒക്ടോബർ 28 നകം ഇന്ത്യ വിടാൻ ആവശ്യപ്പെട്ടുള്ള ഉത്തരവ്.