
യൂട്യൂബ് വ്ലോഗിലെ പരാമർശത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വ്യാജ ഗർഭധാരണ വാർത്തകൾക്കും അധിക്ഷേപ കമന്റുകൾക്കും രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ. തമിഴ് നടൻ ഭുവനേശുമായുള്ള വിവാഹശേഷം പങ്കുവെച്ച ഒരു വീഡിയോയിലെ ‘വിശേഷമുണ്ട്’ എന്ന പരാമർശത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങളും വ്യാജ പ്രചാരണങ്ങളും ശക്തമായത്.
കാര്യം എന്താണെന്ന് തങ്ങൾ വ്യക്തമാക്കുന്നതിന് മുൻപ് തന്നെ അതിരുകടന്ന വ്യക്തിഹത്യയുമായി ചിലർ രംഗത്തെത്തിയത് ഏറെ വിഷമമുണ്ടാക്കിയതായി താരം പറഞ്ഞു. ഗർഭധാരണത്തെക്കുറിച്ചും കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചും ചോദ്യം ചെയ്ത് വന്ന കമന്റുകൾ അതിരുവിട്ടതായിരുന്നു. താൻ ഗർഭിണിയാണെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും, അത് ഏറെ സന്തോഷമുള്ള കാര്യമല്ലേ എന്നും അനുമോൾ ചോദിക്കുന്നു. വ്ലോഗിൽ ഉദ്ദേശിച്ച യഥാർത്ഥ കാര്യമെന്താണെന്ന് വൈകാതെ തന്നെ തുറന്നുപറയുമെന്നും, നിലവിൽ ഭുവനേശിന്റെ കുടുംബത്തിന് ഇതേക്കുറിച്ച് അറിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ജീവിതത്തിലെ നേട്ടങ്ങളും വിവാഹവുമെല്ലാം സ്വന്തം കഠിനാധ്വാനം കൊണ്ട് മാത്രം കെട്ടിപ്പടുത്തതാണെന്നും ആരിൽ നിന്നും പണം വാങ്ങിയല്ല കാര്യങ്ങൾ ചെയ്തതെന്നും നടി വ്യക്തമാക്കി. മറ്റുള്ളവരുടെ തകർച്ച ആഗ്രഹിക്കാതെ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ചിന്തിക്കണമെന്നും, സങ്കടങ്ങൾക്കിടയിൽ നിന്നും കഷ്ടപ്പെട്ടാണ് താൻ ഇവിടെ വരെ എത്തിയതെന്നും അനുമോൾ വ്യക്തമാക്കുന്നു.
അനുമോളുടെ പ്രതികരണ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. താരത്തിന് പിന്തുണയറിയിച്ചും വ്യക്തിപരമായ കാര്യങ്ങളിലെ ഇത്തരം സൈബർ ആക്രമണങ്ങളെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
അനുമോൾടെ വാക്കുകൾ;
”ഭുവനേശിന്റെ വ്‌ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം”
”വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്‌നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല”
”കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങഇയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്.”