“എന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് വലിയൊരു ബഹുമതിയാണ്”; മുരളി ഗോപി

','

' ); } ?>

തനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും, മമ്മൂട്ടി തന്റെ അഭിനയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് വലിയൊരു ബഹുമതിയാണെന്നും മുരളി ഗോപി പറഞ്ഞു. തന്റെ പുതിയ ചിത്രമായ അനന്തൻ കാടിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ​ഗോപി.

“എനിക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം എന്റെ അഭിനയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിൽ അത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. ശരിക്കും അതൊരു അവാർഡ് പോലെയാണ്. ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുള്ള കാര്യമാണ്. അതിനുള്ള തക്കതായ വിഷയം വന്നാൽ ചെയ്യണമെന്നുണ്ട്”.- മുരളി ​ഗോപി പറഞ്ഞു.

അതേ സമയം ആര്യയാണ് അനന്തൻ കാടിൽ നായകനായെത്തുന്നത്. ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ, അപ്പാനി ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 ന് ചിത്രം തിയറ്ററുകളിലെത്തും. അനന്തൻ കാട് കൂടാതെ ഷാജി കൈലാസ് ചിത്രം വരവും മുരളി ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. താപ്പാന, വൺ എന്നീ സിനിമകളിൽ മമ്മൂട്ടിയും മുരളി ​ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.