“വീണയ്ക്ക് കക്കൂസിൽ പോകാനുളള ബക്കറ്റിന്റെ പൈസ, പോലീസ് സ്റ്റേഷൻ കുഴിച്ച പൈസ”; ഗീത ഉണ്ടാക്കിയത് ചില്ലറ നഷ്ടം വല്ലതുമാണോയെന്ന് പ്രേക്ഷകർ

','

' ); } ?>

ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനു പിന്നാലെ സ്ക്രിപ്റ്റ് മുതൽ മേക്കിങ്, പെർഫോമൻസ്, കാസ്റ്റിങ് തുടങ്ങി എല്ലാം ട്രോളുകൾ വാരിക്കൂട്ടുകയാണ്. ‘ദൃശ്യം 3’ യിൽ മണ്ടത്തരങ്ങൾ ഒരുപാടുണ്ടെന്നാണ് ഒരു വിഭാ​ഗം ആളുകൾ പറയുന്നത്.

ഐജി ​ഗീത പ്രഭാകർ ഉണ്ടാക്കിയത് ചില്ലറ നഷ്ടം വല്ലതുമാണോ ഉണ്ടാക്കിയതെന്നും ചോദിക്കുന്നവരുണ്ട്. ‘ജോർജ് കുട്ടിയുടെ അയല്പക്കത്തെ വസ്തു വാങ്ങി പൈസ പൊട്ടിച്ചു,.. ആദ്യത്തെ തവണ അമേരിക്കയിൽ നിന്നും നാട്ടിൽ വന്നതിന്റെയും പോയതിന്റെയും ചെലവ്,… പൊലീസ് സ്റ്റേഷൻ കുഴിച്ചത് തിരിച്ചു ശരിയാക്കിയതിന്റെ പൈസ,…

ബിസിനസ്സ് പൊട്ടിയ അവിരക്ക് പൈസ കൊടുത്ത് കുറേ പൈസ കളഞ്ഞു,… സഹദേന്റെ ഫുൾ ചെലവ് (മദ്യം, കാജ ബീഡി, ​ഗ്ലിസറിൻ…),… വീണയുടെ ചെലവ് (കക്കൂസിൽ പോകാൻ ബക്കറ്റ്, കേസ്‌ അന്വേഷണത്തിന്റെ പൈസ)… അവിരക്ക് നാടുവിടാൻ ചെലവാക്കിയ പൈസ.. രണ്ടാമതും പ്രഭാകർ ഇന്ത്യയിലേക്ക് വന്നതിന്റെ ടിക്കറ്റ് ചെലവ്, ബ്രോക്കർന്മാർക്ക് കൊടുത്ത പൈസ വേറെ… കേസ്‌ നടത്തുന്ന ചെലവ്’ എന്നാണ് ഒരാളുടെ കണ്ടെത്തൽ.

‘അന്നേ ആ കൊലക്കുറ്റം സമ്മതിച്ചു ജയിലിൽ പോയിരുന്നേൽ സ്വയ രക്ഷ, അവിവാഹിത എന്നൊ’ക്കെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചു ഒരു 5 വർഷം അകത്തു കിടന്നാൽ തീരുമായിരുന്നു. ഇനി ഈ ആനുകൂല്യങ്ങൾ ലഭിച്ചില്ല എങ്കിൽ കൂടി, കൂടിപ്പോയാൽ 12 വർഷം.. ഈ കൊല്ലം ദൃശ്യം 3 ഇറക്കുന്നതിനു പകരം ഇവൾക്ക് ജയിലിൽ നിന്ന് ഇറങ്ങാമായിരുന്നു…ഇതിപ്പോ ജീവിതകാലം മുഴുവൻ ഉള്ള ഡിപ്രഷനും ആയി… പൊലീസ് പേടിയും ആയി.. കല്യാണവും നടക്കുന്നില്ല ഒടുക്കം ഐസിയുവിലും ആയി’- എന്നും ചിലർ കുറിക്കുന്നു.

കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ആദ്യമായിട്ടാണ് മലയാളത്തില്‍ 200 കോടി നേടിയ ചിത്രം ഇത്ര വലിയ ട്രോള്‍ മെറ്റീരിയലാകുന്നത്. ലോജിക്കില്ലായ്മ മുഴച്ചുനില്‍ക്കുന്ന സ്‌ക്രിപ്റ്റും ജീത്തു ജോസഫ് ഒരിക്കലും കൈവിടാത്ത സീരിയല്‍ ലെവല്‍ മേക്കിങ്ങുമെല്ലാം ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്.