ചിത്രീകരണം നടന്നു കൊണ്ടിരിക്കെ 350 കോടി ക്ലബിൽ; റെക്കോർഡുകൾ ഭേദിച്ച് ദൃശ്യം 3

','

' ); } ?>

ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ദൃശ്യം3  350 കോടി ക്ലബിൽ കയറിയെന്ന് റിപ്പോർട്ടുകൾ. നിർമാതാവ് എം. രഞ്ജിത്താണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ ഹോർത്തുസിൻ്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഈ പ്രി ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ചർച്ചയിൽ നിർമാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫനും പങ്കെടുത്തു. എഴുത്തുകാരൻ ലിജീഷ് കുമാർ ചർച്ച നയിച്ചു.

“ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്.
നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴും ഉണ്ട്. ‘ദൃശ്യം 3’യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റു‌ഡിയോസ് സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം. ഒരു ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ആകെ കലക്ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക.” രഞ്ജിത്ത് പറഞ്ഞു

അതേസമയം, 10 ശതമാനത്തിൽ താഴെ മാത്രം വിജയിക്കുന്ന സിനിമാ ഇൻഡസ്ട്രിയാണു മലയാളമെന്നും അതു വച്ചാണ് ഈ വ്യവസായം ഓടുന്നതെന്നും ബാക്കി 90% സിനിമകളും ഓടുന്നില്ലെന്നും നിർമാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫൻ ചൂണ്ടിക്കാട്ടി ‘തുടരും’, ‘ലോക’, ‘കാന്താര 2’ എന്നീ 3 സിനിമകളാണ് ഈ വർഷത്തെ വലിയ ഹിറ്റ് എന്നു പറയാൻ പറ്റുന്നത്, അല്ലെങ്കിൽ 150 കോടി കടന്നത്. ഈ 150 കോടി നിർമാതാവിന് ഒറ്റയ്ക്കു കിട്ടുന്നതല്ല. തിയറ്ററിലേക്ക് കാഴ്‌ചക്കാർ കൊടുക്കുന്ന തുകയാണത്. സെസും മറ്റും കഴിഞ്ഞ് ഇതിൻ്റെ മുന്നിലൊന്നാണു പ്രൊഡ്യൂസർക്കു കിട്ടുന്നത്. പല നിർമാതാക്കളും ഒന്നുമില്ലാത്ത അവസ്ഥയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ആർട്ടിസ്‌റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും റേറ്റിൽ മാറ്റംവന്നിട്ടില്ല – ലിസിൻ സ്റ്റീഫൻ പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. ചിത്രം ഇൻഡസ്ടറി ഹിറ്റായിരുന്നു. ഇന്ത്യയ്ക്ക് പുറത്തേക്ക് ചിത്രം റീമെയിക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരുന്നെങ്കിലും ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തു. മൂന്നാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാൽ നായകനായെത്തിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നാറ്റോണി പെരുമ്പാവൂരായിരുന്നു നിർമ്മിച്ചത്. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, ആശാ ശരത്, സിദ്ദിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.