ഒരു പ്രത്യേക തരം ഫെമിനിസം…ജയ് വിനായക സെക്‌സാനന്ദ ബാഭ

Vinayakan news kerala latest

Vinayakan വിനായകന്റെ സ്ത്രീ പരാമര്‍ശത്തിനെതിരെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നു. തന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്‍കുട്ടികളോടും താനാണ് റിലേഷന്‍ഷിപ്പ് ആവശ്യപ്പെട്ടതെന്നാണ് വിനായകന്‍ പറഞ്ഞത്. സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നിയാല്‍ ചോദിക്കുമെന്നാണ് Vinayakan വിനായകന്റെ സംഭാഷണത്തിലുള്ള ധ്വനി. അതേസമയം സിനിമയില്‍ നിന്ന് തന്നെയാണ് വിനായകനെതിരെ പ്രതികരണങ്ങളുയരുന്നത്. ഒരുത്തന്‍…അവന് സകെ്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും. അത് അവന്‍ ഇനിയും ആവര്‍ത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നുവെന്നാണ് നടന്‍ ഹരീഷ് പേരടി ഇതിനതിരെ പ്രതകരിച്ചത്. ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ല. അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്‌സാന്ദ ബാഭ. എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണ്ണരൂപം താഴെ.

Movies News On CELLULOID : റിമയുടെ വസ്ത്രത്തിന്റെ അളവെടുത്ത് സോഷ്യല്‍ മീഡിയ

ഒരുത്തൻ…അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും. അത് അവൻ ഇനിയും ആവർത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും. ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു. (നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു. ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല…അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്‌സാനന്ദ ബാഭ. Vinayakan

News Kerala Latest : മകളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി

ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലൂടെ സംവിധായകയായെത്തിയ കുഞ്ഞില മാസിലാമണിയും രൂക്ഷമായാണ് വിനായകനെതിരെ പ്രതികരിച്ചത്. പൂര്‍ണ്ണരൂപം താഴെ.

ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോൾ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണ് വിനായകൻ ഇവിടെ ചോദിച്ചിരിക്കുന്നത് . ഇത് അത്ര നിഷ്കളങ്കമല്ല. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ ചോദിക്കുക അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് അത്. ഇതിൽ എന്താണ് പ്രശ്നം എന്ന് കൊച്ച് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റുകൾ പഠിപ്പിക്കണം എന്നാണ് പറയുന്നത്.

Consent പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കൺസെൻ്റ് ചോദിക്കുമ്പോൾ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്. നമുക്ക് തമ്മിൽ സെക്സ് ചെയ്യാം എന്ന proposal മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസൻറ് ചോദിക്കൽ അല്ല. ബോധരഹിത ആയ ഒരാളോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് consent ചോദിക്കൽ അല്ല. പറ്റില്ല എന്ന് പറയാൻ പറ്റാത്ത സമയത്ത്, അല്ലെങ്കിൽ പറയാൻ പറ്റാത്ത പൊസിഷനിൽ ഉള്ള സ്ത്രീയോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് consent ചോദിക്കൽ അല്ല. ഉദാഹരണത്തിന്, പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് സെക്സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആ കുട്ടിക്ക് നോ പറഞ്ഞാല് മാർക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാം.

മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ല. ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇൻബോക്സിൽ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളത് ആണ്.

News Kerala Latest : ഷൈന്‍ ടോം ചാക്കോ ബീസ്റ്റിലെ വില്ലനോ?

ഏറ്റവും അവസാനം, പ്രസ് മീറ്റിൽ ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടി, ആണെന്ന് തോന്നുന്നു, വിനായകൻ പറഞ്ഞ കാര്യവും എന്നെ സംബന്ധിച്ച് harassment ആണ്. അവർ അവിടെ അവരുടെ ജോലി ചെയ്യാൻ വന്ന ഒരു സ്ത്രീയാണ്. അവർ സ്ത്രീ ആയത് കൊണ്ട് മാത്രം അവിടെ ഒരു ഉദാഹരണം ആക്കപ്പെടുന്നു. അവർക്ക് താൽപര്യം ഇല്ലാത്ത ഒരു ഇമാജിനറി സിനറിയോ – വിനായകൻ എന്ന വ്യക്തിക്ക് തന്നോട് കൂടി സെക്സ് ചെയ്യാൻ താൽപര്യം ഉണ്ട് – എന്നുള്ള ഒരു സിനാരിയോ പരസ്യമായി ആളുകളുടെ മുമ്പിൽ ഇടുന്നു.

ആണുങ്ങളായ ചോദ്യം ചോദിച്ച പത്രപ്രവർത്തകരോട് വിനായകൻ ചോദിച്ച പല ചോദ്യങ്ങളും ഇത്തരത്തിൽ പ്രൈവസി യുടെ വയലേഷനും harassment um ആണ്. ഭാര്യ അല്ലാത്ത ആരും ആയും ലൈംഗിക ബന്ധം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങൾ. അതിന് ഉയരുന്ന ചിരി ലക്ഷ്യം വെച്ചുകൊണ്ട് ഉള്ള ഒരു ആൺ തമാശയാണ് ഇത്. ഇത്തരത്തിൽ ആണുങ്ങളെ harass ചെയ്യുന്ന രീതി ഭയങ്കര macho ഇടങ്ങളിൽ ഞാൻ മുമ്പും കണ്ടിട്ടുണ്ട് – നീ ആദ്യം virginity കളഞ്ഞിട്ട് വാ, എന്നിട്ട് സിനിമ സംസാരിച്ചാൽ മതി, എത്ര സ്ത്രീകളോട് കൂടി കിടന്നിട്ടുണ്ട് എന്നതിൻ്റെ ഉത്തരം അനുസരിച്ച് അഭിപ്രായത്തിന് വില കൊടുക്കുക മുതലായവ. ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് gender മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാള് തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണ്.

Vinayakan