റിമയുടെ വസ്ത്രത്തിന്റെ അളവെടുത്ത് സോഷ്യല്‍ മീഡിയ

','

' ); } ?>

വസ്ത്രധാരണത്തിന്റെ പേരില്‍ നടി റിമ Rima Kallingal കല്ലിങ്കലിനെതിരെ രൂക്ഷമായ അധിക്ഷേപ കമന്റുകളുമായി സോഷ്യല്‍മീഡിയ. കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ താരം മിനി സ്‌കര്‍ട്ട് അണിഞ്ഞ് എത്തിയതാണ് സോഷ്യല്‍ മീഡിയയിലെ ചിലരെ ചൊടിപ്പിച്ചത്. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചത്.

ഓണ്‍ലൈന്‍ മാധ്യമമായ ദി ക്യൂ റിമ Rima Kallingal കല്ലിങ്കലിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അശ്ലീലം കമന്റുകളുമായി എത്തിയത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണമെന്ന് റിമ ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും ലൈംഗിക അതിക്രമം എന്നതില്‍ മാത്രം ഇതിനെ ഒതുക്കിനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും റിമ പറഞ്ഞു. റിമ പറഞ്ഞത് താഴെ…

Movies News ON Celluloid : എന്റെ മഴയിലെ ആദ്യ ഗാനം; ‘കുട്ടി പാട്ട്’ പുറത്തിറങ്ങി

Rima Kallingal moviesnews

Rima Kallingal : ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് തന്നെ ‘വൈറസ്’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആദ്യമേ പറയാം, ഇത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്. മൂന്ന് ആളുകളെ ഇതിനായി ആദ്യം കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം. നമ്മള്‍ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ അവിടെ ഒരു രീതിയിലുമുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകരുത് എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ സംഘടനകളും അതിനുവേണ്ടി ഇറങ്ങുക തന്നെവേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്റെ സൈഡില്‍ നിന്ന് വരുന്ന കമന്റുകളോ, ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന തരത്തിലുളള സംസാരങ്ങളോ എല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് ‘വൈറസി’ന്റെ സെറ്റില്‍ വൈശാഖ് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിരുന്നു. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തവും കൂടി കാണിക്കണം.

Rima Kallingal