ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് താരങ്ങള്‍. നടന്‍മാരായ മോഹന്‍ലാല്‍, ടൊവീനോ തോമസ്, അഹാന, എന്നിവരാണ് അക്രമങ്ങള്‍ക്കെതരിരെ രംഗത്തെത്തിയിട്ടുള്ളത്. ‘കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരെന്ന് മോഹന്‍ലാല്‍ കുറിച്ചു. വളരെ ദുഷ്‌ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്’. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടന്‍ ടൊവീനോ തോമസ് പറഞ്ഞത്. ‘ഡോക്ടര്‍മാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ. നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്’ ടൊവീനോ പറയുന്നു. സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ടൊവീനോ തോമസ് ഡോക്ടര്‍മാര്‍ക്കുള്ള പിന്തുണ അറിയിച്ചത്. നിരവധി സാധാരണക്കാരും ടൊവീനോയ്ക്കും ഡോക്ടര്‍മാര്‍ക്കും പിന്തുണ അറിയിച്ച് രംഗത്തെത്തി. നടി അഹാന കൃഷ്ണയും ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ‘നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ’ അഹാന പറഞ്ഞു.
കേന്ദ്ര ജലസംരക്ഷണ പദ്ധതിയില്‍ അണി ചേരാന്‍ ആഹ്വാനവുമായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയെത്തിയതിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജലം സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്യാച്ച് ദി റെയിന്‍ പദ്ധതിയില്‍ ഏവരും പങ്കാളികളാകണമെന്ന ആഹ്വാനവുമായാണ് മോഹന്‍ലാലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആളുകള്‍ അണിചേരണമെന്നും ആഹ്വാനം ചെയ്ത് അദ്ദേഹം രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 1 മിനിറ്റും 6 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ജലം ജീവനാണ്. അതുകൊണ്ട് തന്നെ ഓരോ തുള്ളിയും അമൂല്യമാണ്. ഇന്ന് ജീവിക്കാനും നാളെയേജീവിപ്പിക്കാനും വെള്ളം കൂടിയേ തീരൂ. ആഗോളതാപനത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രതീക്ഷ നല്‍കുന്ന പ്രചാരണ പരിപാടിയാണ് ക്യാച്ച് ദി റെയിന്‍ വെയര്‍ ഇറ്റ് ഫാള്‍സ്, വെന്‍ ഇറ്റ് ഫാള്‍സെന്ന് വീഡിയോ സന്ദേശത്തില്‍ പറയുന്നു. പാഴായി പോകുന്ന മഴവെള്ളം സംഭരിക്കാന്‍ വ്യക്തികളെ മുതല്‍ സ്ഥാപനങ്ങളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മീഷന്റെ ദീര്‍ഘവീക്ഷണമുള്ള പരിപാടിക്ക് ഇതിനോടകം നല്ല ശ്രദ്ധയും സ്വീകാര്യതയും കിട്ടിയിട്ടുണ്ട് . ഭാവിയുടെ ഇന്ത്യയെ ജല സമ്പന്നമാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഈ പരിപാടി നമ്മുടേതായ രീതിയില്‍ നടപ്പാക്കി ഇതില്‍ അണിചേരാം. മറ്റുള്ളവരെയും അണിചേര്‍ക്കാമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.