ടോം മങ്ങാട്ടിന്റെ ‘വിമന്‍സ് ഡെ’ ശ്രദ്ധേയമാകുന്നു

ടോം ജെ മങ്ങാട്ടിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിമന്‍സ് ഡേ എന്ന് പേരിട്ട ഹ്രസ്വചിത്രം ഇതിനകം നിരവധിപേരാണ് കണ്ടത്. എഴുത്തുകാരന്‍ സക്കറിയ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. ് ഈ നല്ല ചിത്രം കാണാത്തവര്‍ അതിനെപറ്റി അറിയട്ടെ എന്ന് കരുതിക്കൊണ്ടാണ്.അഭിപ്രായം അറിയിക്കുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. കൃത്യമായ സന്ദേശം ലളിതമായി നല്‍കുന്നു. മുദ്രാവാക്യങ്ങള്‍ ഇല്ലാതെ കാര്യം പറഞു. നീന കുറുപ്പ് അനായാസമായ സ്വാഭാവികത യോടെ, ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. സുധീറും യദു നന്ദനും ലാലിയും വളരെ നന്നായിരുന്നു. ( എന്‍. ഇ.)സുധീറില്‍ ഒരു നടന്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്. അദ്ദേഹം എഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

ടോം മങ്ങാട്ടിന്റെ ‘വിമന്‍സ് ഡെ’
എന്ന ലഘു ചിത്രം കണ്ട് അദ്ദേഹത്തിനയച്ച സന്ദേശമാണ് താഴെ. മലയാളിസ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുപരിചിതമായ ഒരു വിഷയം ആണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. അതിനു ഒരു പുതിയ വിവരണം നല്‍കുകയാണ് ടോം ചെയ്യുന്നത്. ഈ സന്ദേശം ഇവിടെ പോസ്റ്റ് ചെയ്തത് ഈ നല്ല ചിത്രം കാണാത്തവര്‍ അതിനെപറ്റി അറിയട്ടെ എന്ന് കരുതിക്കൊണ്ടാണ്.

പടം കണ്ടു. കൃത്യമായ സന്ദേശം ലളിതമായി നല്‍കുന്നു. മുദ്രാവാക്യങ്ങള്‍ ഇല്ലാതെ കാര്യം പറഞു. നീന കുറുപ്പ് അനായാസമായ സ്വാഭാവികത യോടെ, ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. സുധീറും യദു നന്ദനും ലാലിയും വളരെ നന്നായിരുന്നു. ( എന്‍. ഇ.)സുധീറില്‍ ഒരു നടന്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്! ആകെക്കൂടി നല്ല മനുഷ്യപ്പറ്റ്. കൗശലങ്ങള്‍ ഇല്ലാത്ത സംവിധാനം ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. ജെറി അമല്‍ദേവിന്റെ സംഗീതവും രൂപേഷ് ഷാജിയുടെ ക്യാമറയും മനോജ് കണ്ണോത്തിന്റെ എഡിറ്റിങ്ങും ചേര്‍ന്ന് ചിത്രം ഒരു നല്ല അനുഭവമായി.

https://youtu.be/eEXm1WqS2_w