
പേരന്‍പിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്വന് വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരിക്കും വിജയ് സേതുപതിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നവാഗതനായ വിപിന്‍ ആണ് സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. തസ്കരവീരന് എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മമ്മൂട്ടിയുടെ നായികയാവുന്നത്. പിന്നീട് രാപ്പകല്‍, ഭാസ്കര്‍ ദി റാസ്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചെത്തിയിരുന്നു.