“മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്നാരോപണം”; യൂട്യൂബർക്ക് മർദ്ദനം

','

' ); } ?>

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. ഇടപ്പള്ളിയിൽ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നുവെന്ന് അജു പറഞ്ഞു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു അന്ന് അജുവിനെതിരെ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.