“അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി”; ബാലുവർഗീസിനെതിരെ യുവതി

','

' ); } ?>

നടൻ ബാലു വർഗീസിനെതിരെ ഗുരുതരമായ മീടൂ ആരോപണവുമായി യുവതി വക്കീൽ നോട്ടീസ് അയച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പ്രധാന ആരോപണം. സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.

നീന്തൽക്കുളത്തിൽ വെച്ച് ബലമായി ശരീരത്തിൽ സ്പർശിച്ചുവെന്നും ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. അന്ന് സംഭവസ്ഥലത്ത് വെച്ച് ചോദ്യം ചെയ്തപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ബാലു ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം സുഹൃത്തായ ഭർത്താവ് സംസാരിച്ചപ്പോഴും ബാലു സമാനമായ ന്യായീകരണമാണ് നൽകിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തനിക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് മറ്റ് ചില സ്ത്രീകളും വെളിപ്പെടുത്തിയതായും അറിയാൻ കഴിഞ്ഞതോടെയാണ് നിയമനടപടിയിലേക്ക് കടന്നതെന്ന് യുവതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിൽ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകൾ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ആളുകൾ ചുറ്റുമുള്ള സ്ഥലങ്ങളിൽ വെച്ചും ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയെന്നും, വിസമ്മതിച്ചിട്ടും പിന്മാറാൻ തയ്യാറായില്ലെന്നും മറ്റ് ചില സ്ത്രീകളും വെളിപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ വക്കീൽ നോട്ടീസിനോട് ബാലു വർഗീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മറ്റൊരു യുവതിയും സമാന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബാലു മോശമായി പെരുമാറിയെന്നാണ് ആരോപണം. വിസമ്മതിച്ചിട്ടും പിന്മാറാൻ തയ്യാറായില്ലെന്നും, ‘തന്നെ ഭയമാണോ’, എന്ന് ബാലു ചോദിച്ചതായും ഇവർ പറഞ്ഞു. മറ്റൊരു സ്ത്രീയും അതേ ചടങ്ങിൽ വെച്ച് ബാലു അനുമതിയില്ലാത്ത ശരീരത്തിൽ സ്പർശിച്ചതായി വെളിപ്പെടുത്തി.