ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു

','

' ); } ?>

തീവ്രമായ വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു. 93 വയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.

‘ടോപ്പ് ഗൺ’ എന്ന ക്ലാസിക് ചിത്രത്തിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, ‘ഏലിയൻ’ സിനിമയിലെ ക്യാപ്റ്റൻ ഡാലസ്, ‘പിക്കറ്റ് ഫെൻസസ്’ എന്ന ടെലിവിഷൻ പരമ്പരയിലെ ഷെരീഫ് ജിമ്മി ബോക്ക് എന്നീ വേഷങ്ങളിലൂടെ ലോകമെമ്പാടും വൻ ജനപ്രീതി നേടിയ താരമാണ് ടോം സ്കെറിറ്റ്.

1993-ൽ ‘പിക്കറ്റ് ഫെൻസസ്’ പരമ്പരയിലെ മികച്ച പ്രകടനത്തിന് ഡ്രാമ വിഭാഗത്തിലെ മികച്ച നടനുള്ള എമ്മി അവാർഡും ടോം സ്കെറിറ്റിനെ തേടിയെത്തിയിരുന്നു. ‘സ്റ്റീൽ മഗ്നോളിയാസ്’, ‘കോൺടാക്ട്’, ‘ടേണിങ് പോയിന്റ്’ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും നാടകവേദികളിലും മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം, അഭിനയത്തിന് പുറമേ വിമുക്തഭടന്മാരുടെ ക്ഷേമപ്രവർത്തനങ്ങളിലും കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു.