
‘വണ്ടര്‍ വുമണ്‍ 1984’ ഈ മാസം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 24ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ണര്‍ ബ്രോസ് അറിയിച്ചു.ക്രിസ്മസിന് ചിത്രം അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകിപോവുകയായിരുന്നു.ജെന്‍കിന്‍സാണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണിന് ജീവനേകുന്നത് ഗാല്‍ ഗാഡോട്ട് ആണ്. ചിത്രത്തിന്റെ ട്രെയിലറുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്‌സോഫിസ് ഹിറ്റായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രം