‘കുമാരി’ചിത്രീകരണം 2021 മാര്‍ച്ചില്‍ ആരംഭിക്കും

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മോനോന്‍ നിര്‍മ്മിക്കുന്ന ‘കുമാരി’യുടെ ചിത്രീകരണം 2021 മാര്‍ച്ചില്‍ ആരംഭിക്കും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിര്‍മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജ് നായകനായെത്തിയ രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.

ജേക്സ് ബിജോയുടേതാണ് സംഗീതം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളായിരിക്കാം സിനിമയുടെ പ്രമേയമെന്നാണ് മോഷന്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.