നിതീഷ് സഹദേവിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഹാഷിറും?; ചർച്ച

','

' ); } ?>

ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ‘ഫാലിമി’ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സോഷ്യൽ മീഡിയ താരം ഹാഷിറും ഭാഗമായേക്കുമെന്ന് സൂചന. നിതീഷ് സഹദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഹാഷിർ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം നിതീഷ് റീ-ഷെയർ ചെയ്തതോടെ, മമ്മൂട്ടി ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ചർച്ചകളുടെ ഭാഗമാണോ ഇതെന്ന ആകാംക്ഷയിലാണ് ആരാധകർ.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വാഴ 2 വിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഹാഷിറും അലനും വിനായകും അജിനും ഇനി ഏതൊക്കെ ചിത്രങ്ങളുടെ ഭാഗമാവാനാണ് സാധ്യത എന്ന ചർച്ചകൾ സജീവമായി നിൽക്കുന്ന സമയത്താണ് നിതീഷ് സഹദേവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുന്നത്. എന്തായാലും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

നിതീഷ് സഹദേവ് തമിഴിൽ ജീവയെ നായകനാക്കി ഒരുക്കിയ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന ചിത്രം വലിയ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടിയുമായുള്ള പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടത്. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ലോക്കൽ ഗ്യാങ്സ്റ്റർ ആക്ഷൻ എന്റർടെയ്നറാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ‘രാജമാണിക്യം’, ‘കളങ്കാവലിൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. കഥ കേട്ട മമ്മൂട്ടി ഉടൻ തന്നെ പച്ചക്കൊടി കാട്ടിയതായും നിതീഷ് സഹദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

‘വാഴ 2’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ ഇനി ഏത് സിനിമയിലായിരിക്കും അഭിനയിക്കുക എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടയിലാണ് നിതീഷ് സഹദേവിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി പുറത്തുവരുന്നത്. ചിത്രത്തിൽ ഹാഷിർ അഭിനയിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, മമ്മൂട്ടിയും ഹാഷിറും ഒന്നിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് സഹദേവ് ഒരുക്കിയ ചിത്രമായിരുന്നു ഫാലിമി. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഫാലിമിക്ക് ശേഷം ജീവയെ നായകനാക്കി തമിഴിൽ ഒരുക്കിയ തലൈവർ തമ്പി തലൈമയിൽഎന്ന ചിത്രവും വലിയ പ്രേക്ഷക നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.