“തമിഴ്‌നാട്ടിൽ വീശുന്ന ‘സ്വാതന്ത്ര്യത്തിന്റെ കാറ്റ്’, നിങ്ങളെ വിമർശിച്ചതിൽ ഞാൻ ഖേദിക്കുന്നു”; ചേരൻ

','

' ); } ?>

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ ഗംഭീര വിജയത്തിന് പിന്നാലെ വിജയ്‌ക്കെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് പ്രശസ്ത നടനും സംവിധായകനുമായ ചേരൻ. വിജയ്‌യെസ്വാതന്ത്ര്യത്തിന്റെ കാറ്റ്” എന്നാണ് ചേരൻ വിശേഷിപ്പിച്ചത്. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ജനങ്ങളുടെ വലിയ പിന്തുണ നേടി 108 സീറ്റുകളിൽ വിജയിച്ച വിജയയ്ക്കും ടിവികെക്കും ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരാൾ എന്ന നിലയിൽ ഹൃദയപൂർവമായ അഭിനന്ദനം അറിയിക്കുന്നു. നിങ്ങളുടെ വിജയത്തിൽ എനിക്കുള്ള സന്തോഷം എന്നത് തമിഴ്‌നാട്ടിൽ വീശുന്ന ‘സ്വാതന്ത്ര്യത്തിന്റെ കാറ്റാണ്”. ഇത്രയും വർഷം ഏതൊക്കെ പാർട്ടികളുടെ പിടിയിലാണോ ഞങ്ങൾ ശ്വാസം മുട്ടി കഴിഞ്ഞത്, അതിൽ നിന്ന് എന്നെയും ജനങ്ങളെയും മോചിപ്പിച്ച് ആശ്വാസം നൽകിയതിന് നന്ദി.

അതു തന്നെയായിരുന്നു ഞങ്ങളുടെയും ലക്ഷ്യം എന്നത് സത്യമാണ്. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റി, വരുംതലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നിങ്ങളുടെ ഭരണം ഒരുക്കിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ വിമർശിച്ചതിൽ ഞാൻ ഖേദിക്കുന്നു.”- ചേരൻ കുറിച്ചു.

നടൻ പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾ വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചെങ്കിലും മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ ആശംസകളും അറിയിച്ചിരുന്നു.