ഡബ്ലിയുസിസിക്ക് പിന്തുണയുമായി പ്രിയാ മണി

','

' ); } ?>

മീടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കി നടി പ്രിയാമണി.  മീ ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്നും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മലയാള സിനിമയിലെ ചില നടിമാരുടെ വെളിപ്പെടുത്തല്‍ തന്നെ ഏറെ വേദനിപ്പിച്ചു എന്നും പ്രിയാ മണി. ഇവ തുറന്നുപറയാന്‍ നല്ല ഉള്‍ക്കരുത്ത് വേണം. അതിനെ ഞാന്‍ ആദരവോടെയാണ് കാണുന്നത്. വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടാല്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രിയാ മണി വ്യക്തമാക്കി.

അവര്‍ക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. അത് ഇപ്പോള്‍ പറയുന്നു എന്നുമാത്രം. അവര്‍ നേരിട്ട അത്രത്തോളം മോശം അനുഭവങ്ങളാണ് ആ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍. എല്ലാ മേഖലയിലും സ്തീകള്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതില്‍ ചിലതു മാത്രമാണ് പുറത്തുവരുന്നത്. എങ്കിലും അതൊരു വലിയ മുന്നേറ്റം തന്നെയാണെന്നും പ്രിയാ മണി പറയുന്നു.