ലൂസിഫറിനോടുള്ള സ്‌നേഹത്തിന് നന്ദി… പ്രേക്ഷകരെ മലയാളം പറഞ്ഞ് ഞെട്ടിച്ച് വിവേക് ഒബറോയ്..

‘ലൂസിഫര്‍’ എന്ന ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരവെ പ്രേക്ഷകരുടെ സ്‌നേഹപ്പ്രകടനങ്ങളും സ്വീകാര്യതയും തന്നെയാണ് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകരുടെ മനസ്സ് കീഴടക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തിയ ബോളിവുഡ് നടന്‍ വിവേക് ഒബറോയ് തന്നെയാണ് സ്‌ക്രീനില്‍ ഏറെ നിറഞ്ഞുനിന്നത്. തന്റെ ആരാധകര്‍ തന്ന അകമൊഴിഞ്ഞ നന്ദിക്കും പ്രേത്സാഹത്തിനും മലയാളത്തില്‍ തന്നെ നന്ദി പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം പങ്കുവെച്ച പോസ്റ്ററിലൂടെയാണ് അദ്ദേഹം ഏവര്‍ക്കും നന്ദി അറിയിച്ചത്.

ഇതേ സമയം തന്റെ ആരാധകരുടെ മെസ്സേജുകള്‍ വായിച്ച് കൊണ്ടിരിക്കുന്ന പ്രിഥ്വിയുടെ ഒരു രസകരമായ ചിത്രം ഭാര്യ സുപ്രിയയും പങ്കുവെച്ചിരുന്നു. ഡയറക്ടര്‍ സാര്‍ എന്ന ഹാസ്യ രൂപേണയാണ് സുപ്രിയ തന്റെ പ്രിയതാരത്തിനോടുള്ള നന്ദി പ്രകടിപ്പിച്ചത്.

പോസ്റ്റുകള്‍ കാണാം..

സുപ്രിയ പങ്കുവെച്ച ചിത്രം..