ഹൃദയം കവര്‍ന്ന് മാസ്റ്റര്‍ സംവിധായകന്‍

പ്രണവ് മോഹലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ വിജയ് ചിത്രം മാസ്‌റ്റേഴ്‌സിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് സന്ദര്‍ശിച്ചതാണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം വിനീത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാസ്‌റ്റേഴ്‌സിന് എല്ലാ ആശംസകളും നേര്‍ന്നാണ് വിനീതിന്റെ പോസ്റ്റ്.

കല്യാണി പ്രിയദര്‍ശനാണ് ഹൃദയത്തിലെ നായിക. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിക്കുന്നത്.