വിനയന്റെ ’19ാം-നൂറ്റാണ്ട്’ തുടങ്ങി… പൊരുതി മുന്നേറാം

’19ാം-നൂറ്റാണ്ട്’ എന്ന പുതിയ വിനയന്‍ ചിത്രത്തിന്റെ സോംഗ് കംപോസിംഗ് ആരംഭിച്ചു. ‘ശ്രീ ഗോകുലം മൂവീസി’നു വേണ്ടി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങള്‍ അണി നിരക്കും. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ചിത്രത്തിന്‍െ ഷൂട്ടിംഗ് സെപ്തംബര്‍ അവസാനമേ ഉണ്ടാകൂ.

കോവിഡിന്റെ തീവ്രത കുറയുന്ന ഘട്ടത്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. നിരാശ വേണ്ടെന്ന ആത്മവിശ്വാസം പകരുന്ന വാക്കുകളോടെയാണ് വിനയന്റെ വാര്‍ത്താകുറിപ്പ്. വിനയന്റെ വാക്കുകളിലൂടെ….’കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകര്‍ത്തു ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പു സാദ്ധ്യമല്ല.. സിനിമയ്ക് പ്രത്യേകിച്ചും.. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കള്‍ നമുക്കിടയിലുണ്ട്.. ഒന്നോര്‍ക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത.. ഇതും നമ്മള്‍ അതിജീവിക്കും.. ജീവിതവും, കലയും,സംസ്‌കാരവും എല്ലാം നമ്മള്‍ തിരിച്ചു പിടിക്കും.. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം.. പൊരുതി മുന്നേറാം,..’

"19-ാം നൂറ്റാണ്ട്" എന്ന എൻെറ പുതിയ ചിത്രത്തിൻെറ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. "ശ്രീ ഗോകുലം മൂവീസി"നു വേണ്ടി ശ്രീ…

Posted by Vinayan Tg on Thursday, June 11, 2020