‘പെന്‍ഗ്വിന്‍’ന്റെ ട്രെയിലര്‍ കാണാം…

കീര്‍ത്തി സുരേഷ് മുഖ്യകഥാപാത്രമാകുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ പെന്‍ഗ്വിന്‍ന്റെ ട്രെയിലറുമായി ആമസോണ്‍ െ്രെപം വീഡിയോ. കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ഈശ്വര്‍ കാര്‍ത്തികിന്റെ കന്നിസംവിധാന സംരംഭമായ പെന്‍ഗ്വിനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി സുരേഷാണ്.പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന പെന്‍ഗ്വിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ മോഹന്‍ലാല്‍, ധനുഷ്, നാനി എന്നിവര്‍ ചേര്‍ന്നാണ്.

സന്തോഷകരമായ ജീവിതം നയിച്ചു വരുന്ന റിഥം തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ അജ്ഞാതനായ ഒരാള്‍ തന്റെ കാണാതായ കുഞ്ഞിനെ ഉപദ്രവിക്കുന്നതായുള്ള പേടി സ്വപ്‌നങ്ങള്‍ അവരെ വേട്ടയാടുന്നു. അങ്ങനെ തന്റെ പരിശീലനം സിദ്ധിച്ച മിടുക്കന്‍ നായയോടൊപ്പം അവള്‍ അപകടകരമായ യാത്ര ആരംഭിക്കുകയാണ്. പേടി സ്വപ്നങ്ങള്‍ക്കു പിന്നിലെ രഹസ്യങ്ങള്‍ അവള്‍ക്കറിയണം, ഒപ്പം തനിക്ക് പ്രിയപെട്ടവരെ രക്ഷിക്കുകയും വേണം.

ആമസോണ്‍ െ്രെപം വീഡിയോയിലൂടെ നേരിട്ട് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തും ജൂണ്‍ 19നാണ് പെന്‍ഗ്വിന്റെ ആഗോള പ്രീമിയര്‍. അഞ്ച് ഭാരതീയ ഭാഷകളിലായി ഇങ്ങനെ റിലീസ് ചെയ്യപ്പെടുന്ന ഏഴ് സിനിമകളിലെ മൂന്നാമത്തേതാണ് പെന്‍ഗ്വിന്‍. മഹാനദിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷാണ് ഈ ത്രില്ലറിലെ മുഖ്യ കഥാപാത്രമായ ഗര്‍ഭിണിയായ ഒരു അമ്മയുടെ സാഹസിക അനുഭവങ്ങള്‍ അവതരിപ്പിക്കുന്നത്. തന്റെ ഭൂതകാലത്തിലെ ഒരു നിഗൂഢത പുറത്തു കൊണ്ടുവരാനും തന്റെ പ്രിയപെട്ടവരെ രക്ഷിക്കാനുമുള്ള അപകടകരവും സാഹസികവുമായ നായികയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈശ്വര്‍ കാര്‍ത്തിക്കിന്റെ കന്നി സംവിധാന സംരംഭമായ പെന്‍ഗ്വിന്‍ നിര്‍മ്മിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ജൂണ്‍ 19 മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റു 200 രാജ്യങ്ങളിലെയും െ്രെപം അംഗങ്ങള്‍ക്ക് തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്തതുമായ പെന്‍ഗ്വിന്‍ കാണാനാകും.