ഭാവിയിലെ സിനിമക്കാരോട് രണ്ട് വാക്ക്

ഭാവിയിലെ സിനിമാക്കാര്‍ക്ക് ഉപദേശവുമായി നടന്‍ ഹരീഷ് പേരടി. നിലവിലെ താരങ്ങള്‍ക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ രക്ഷപെടാന്‍ വേണ്ടി സിനിമ തിരഞ്ഞെടുത്തവര്‍ മാത്രമാണെന്ന് താരം പറയുന്നു. കേരളത്തിലെ മനുഷ്യര്‍ക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് നിങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോളാണ് സിനിമയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ സിനിമക്കാരന്‍ ജനിക്കുന്നതെന്നാണ് ഹരീഷിന്റെ ഉപദേശം. നമ്മുടെ സിനിമാ സംസ്‌ക്കാരത്തിനും ലാളിത്യത്തിന്റെ സുഗന്ധമുണ്ടാവണമെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം…ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം…

ഭാവിയിലെ സിനിമക്കാരോട് രണ്ട് വാക്ക് ….നിലവിലെ താരങ്ങൾക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ രക്ഷപെടാൻ വേണ്ടി സിനിമ തിരഞ്ഞെടുത്തവർ മാത്രമാണ്…കേരളത്തിലെ മനുഷ്യർക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് നിങ്ങൾ പറഞ്ഞു തുടങ്ങുമ്പോളാണ് സിനിമയെ സ്നേഹിക്കുന്ന യഥാർത്ഥ സിനിമക്കാരൻ ജനിക്കുന്നത്…അങ്ങിനെയുള്ള സിനിമക്കാരെയാണ് കാലം ആവശ്യപ്പെടുന്നത്..നായകനും നായികയും ഒന്നുമില്ലാത്ത കഥാപാത്രങ്ങളുള്ള മനുഷ്യരുള്ള മനുഷ്യത്വമുള്ള സിനിമ …ഒരു സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് നല്ല നടന്റെയോ നടിയുടെയോ അവാർഡ് വാങ്ങുന്ന സിനിമ…അത്തരം സിനിമാ സംസ്ക്കാരത്തിലേക്ക് ആവണം നമ്മൾ യാത്ര തുടങ്ങേണ്ടത്…അത്തരം ചിന്തകൾ ഉണ്ടെങ്കിൽ മാത്രമെ നാളത്തെ സിനിമ കേരളത്തിലെ മനുഷ്യരുടെ സിനിമയാവുകയുളു…ബ്രാന്റഡ് കമ്പനികളുടെ സാധനം വാങ്ങിയില്ലെങ്കിലും നമ്മുടെ നാണം മറക്കാനും വിശപ്പടക്കാനും പറ്റുന്നതുപോലെ നമ്മുടെ സിനിമാ സംസ്ക്കാരത്തിനും ലാളിത്യത്തിന്റെ സുഗന്ധമുണ്ടാവും..പച്ച മലയാളവും ഇംഗ്ലീഷും കൂട്ടി ചേർത്ത് പറഞ്ഞാൽ ഒരു മൊബൈൽ ഫോണിൽ സിനിമയെടുത്ത് ഓൺലൈൻ മാധ്യമങ്ങളിലുടെ അന്താരാഷ്ട്ര തലത്തിൽ വിൽക്കാൻ പറ്റണം…വൈദ്യൂതി വന്നപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കും പ്രേതങ്ങൾക്കും പ്രസ്ക്തി നഷട്ടപ്പെട്ടതുപോലെ ഭൂമിയിലെ യാഥാർത്ഥ്യങ്ങൾ മാത്രം അവശേഷിക്കും..