മോഹന്‍ലാല്‍ അമ്മയ്ക്ക് ലഭിച്ച മികച്ചൊരു നേതാവെന്ന് വിനയന്‍

അമ്മ സംഘടനയുടെ പ്രശ്‌നങ്ങളെ വളരെ പക്വതയോടെയാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ അമ്മയ്ക്ക് ലഭിച്ച നല്ലൊരു നേതാവാണെന്നും സംവിധായകന്‍ വിനയന്‍. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന്പറഞ്ഞത്. വലിയ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ടെന്നും മോഹലാലിന് ചിലപ്പോള്‍ അമ്മ സംഘടനയെ നേരെ കൊണ്ട് പോവാന്‍ പറ്റുമെന്നും വിനയന്‍ പറഞ്ഞു.