ബോളിവുഡ് സുന്ദരി കങ്കണയ്‌ക്കെതിരെ ട്രോളുകള്‍

ബോളിവുഡ് സുന്ദരി കങ്കണ റാണത്ത് അഭിനയിക്കുന്ന ക്രിഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് മണികര്‍ണിക: ദ ക്വീന്‍ ഒഫ് ജാന്‍സി. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ കങ്കണയ്‌ക്കെതിരെ നിരവധി ട്രോളുകളാണ് ഉയരുന്നത്. കങ്കണയുടെ ഭാവപ്രകടനങ്ങളാണ് ട്രോളിന് കാരണമായത്.

സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ ഝാന്‍സി റാണിയുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണിത്. ജിഷു സെന്‍ ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, ഡാനി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. 2019 ജനുവരി അവസാനത്തോടെ തിയേറ്ററിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോയാണ് നിര്‍മ്മിക്കുന്നത്.

മുറിവേറ്റ മുഖത്തില്‍ വരുന്ന ആക്രോശത്തെ പലരും റൂട്ട് കനാലിനു മുന്‍പ് ശേഷം എന്നൊക്കെയാണ് ട്രോളിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍, ഹോളിവുഡ് താരം നിക്കോളാസ് കേജ്, എന്നിവരുമായും കങ്കണയെ സാമ്യപ്പെടുത്തുന്നവരും കുറവല്ല.