പ്രേമത്തിലെ ബ്രേക്ക് ഇതുവരെയും പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല; വിനയ് ഫോര്‍ട്ട്

','

' ); } ?>

പ്രേമത്തിലെ  ക്യാരക്ടര്‍ ബ്രേക്ക് ഇതുവരെയും പൊളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിനയ് ഫോര്‍ട്ട്. പ്രേമം എന്ന സിനിമ ഒരു ചരിത്രമാണ്,അത് അല്‍ഫോണ്‍സ് എന്ന സംവിധായകന്റെ മാജിക്കാണ്.ഒരു ആക്ടര്‍ എന്ന നിലയിലുള്ള തന്റെ ഗ്രാഫ് വളര്‍ന്നു വരുന്നേയുളളു എന്നും വിനയ് പറഞ്ഞു.ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞ്.

ജീവതത്തിലെ രണ്ട് പ്രധാനപ്പെട്ട സിനിമയാണ് തമാശയും ,ചുരുളിയും ,ചെമ്പന്‍ ചേട്ടന്‍ ഉളളതുകൊണ്ടുമാത്രമാണ് എനിക്ക് ഈ രണ്ട് സിനിമകള്‍ കിട്ടിയതെന്നും താരം പറഞ്ഞു.9 വര്‍ഷത്തോളം മുള്ള എന്റെ കാത്തിരിപ്പാണ് തമാശ പോലുളള ഒരു സിനിമ. ശ്രീനിവാസന്‍ സാര്‍ എന്ന കഥാപാത്രത്തെ വളരെ സ്‌നോഹത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.താമശയ്ക്ക് ശേഷം മാലിക്ചുരുളി,കനകം കാമിനി കലഹം ഈ മൂന്ന് ചിത്രങ്ങളിലും ഞാന്‍ നാന്നായി പണിയെടുത്താണ് അഭിനയിച്ചിരിക്കുന്നതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

താമശ എന്ന ചിത്രം സിനിമാ അസ്വാദകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു ചിത്രമാണ്.വളരെ ലളിതമായി പ്രേക്ഷകരിലെത്തി ആരാധകരുടെ മനം കവര്‍ന്ന ചിത്രമായിരുന്നു തമാശ.വിനയ് ഫോര്‍ട്ട് എന്ന നടന്റെ ഒരു കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു ചിത്രം.

വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമായെത്തി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങാളാണ് മാലിക് ,കനകം കാമിനി കലഹം.മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു മാലിക്ക്.ഒടിടിയിലുടെ റിലീസ് ചെയ്ത ചിത്രം ലോക സിനിമ പ്രേക്ഷകരുടെ ശ്രദ്ധയാണ് പിടിച്ചു പറ്റിയത്.അതിലെ ഡേവിഡ് എന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കനകം കാമിനി കലഹം.സിനിമ മേക്കിങിലും അവതരണ രീതിയിലും പുതുമ കൊണ്ടുവന്ന ചിത്രമായിരുന്നു ക ക ക.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ രണ്ടാമത്തെ സിനിമയാണ് കനകം കാമിനി കലഹം. നിവിന്‍ പോളി,ഗ്രേസ് ആന്റണി,വിനയ് ഫോര്‍ട്ട് ,സുധീഷ് ,ജാഫര്‍ ഇടുക്കി .ജോയി മാത്യു തുടക്കിയവര്‍ കഥാപാത്രങ്ങാളായി എത്തിയ ഒരു ഫാമിലി എന്റര്‍ടെയിനര്‍ ആണ് ചിത്രം.