അത് പ്രതീക്ഷിക്കാതെ കിട്ടിയ അടി, കരഞ്ഞുപോയി

അത് പ്രതീക്ഷിക്കാതെ കിട്ടിയ അടിയാണ്, ശരിക്കും കരഞ്ഞു പോയിയെന്ന് അര്‍ജുന്‍.തിങ്കാളഴ്ച നിശ്ചയം എന്ന ചിത്രത്തിന്‍ നായകനായെത്തിയ താരമാണ് അര്‍ജുന്‍.ആ സീനില്‍ അടി കിട്ടുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ഇങ്ങനെ ഒരു അടി അവിടെനിന്നും കിട്ടിയിട്ടില്ല, ആദ്യമായി കിട്ടിയ അടിയാണെന്നും അര്‍ജുന്‍ സെല്ലുലോയിഡ് അഭിമുഖത്തില്‍ പറഞ്ഞു.സുജയായെത്തിയ അനഘ തന്റെ കൂട്ടുകാരിയാണെന്നും താരം പറഞ്ഞു.

ചിത്രത്തിന്റെ ഓഡിഷനിലെത്തുന്നത് സിനിമയുടെ അസിസ്റ്റ്‌ന്റെ ഡയറക്ടര്‍ ശങ്കരേട്ടന്‍ വഴിയാണ്.ആദ്യമെ സെലക്ട് ആക്കി വച്ചിരുന്ന രണ്ടു പേര്‍ അവിടെ ഉണ്ടായിരുന്നു. അപ്പോള്‍ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല ഈ വേഷം കിട്ടുമെന്ന്.പിന്നീട് സെലക്ട് ആയെന്നും അര്‍ജുന്‍ പറഞ്ഞു.

തിങ്കളാഴ്ച നിശ്ചയ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും അതിനോടെകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.സെന്ന ഹെഗ്ഡേ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായ തിങ്കളാഴ്ച്ച നിശ്ചയം കാഞ്ഞങ്ങാടിന്റെ ഗ്രാമകാഴ്ച്ചയില്‍ ശക്തമായ പ്രമേയം അതരിപ്പിച്ച ചിത്രമാണ്.നിരൂപക പ്രശംസനേടിയ സീറോ ഫോര്‍ട്ടിവണ്‍ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കിയ ചിത്രമാണ് തിങ്കളാഴ്ച്ച നിശ്ചയം. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനില്‍ പുതുമുഖങ്ങളെ അണിനിരത്തി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തിന് മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ സിനിമയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചതിന് പിന്നാലെയാണ് സോണി ലൈവിലൂടെ ചിത്രം റിലീസ് ചെയ്തത്.വളരെ ചെറിയ ഒരു കഥാതന്തുവിനെ ഹാസ്യത്തിന്റെ മോമ്പൊടിയില്‍ ചാലിച്ചെടുത്ത നല്ലൊരു രസക്കൂട്ടാണ് ഈ സിനിമ. ഒട്ടും ലാഗില്ലാതെ രസകരമായി തുടങ്ങി അവസാനിപ്പിക്കുന്നുവെന്നതാണ് തിങ്കളാഴ്ച നിശ്ചയത്തെ ജനകീയമാക്കുന്നത്. കുവൈറ്റ് വിജയന്റെ ഒരു സാധാരണ ഇടത്തരം കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയന്റെ ഇളയമകളുടെ വിവാഹ നിശ്ചയമാണ് സിനിമയുടെ പശ്ചാത്തലം. നിശ്ചയത്തിന്റെ തലേദിവസം വരെയുള്ള രണ്ട് ദിവസത്തെ സംഭവങ്ങളാണ് ചിത്രം സംസാരിക്കുന്നത്. നാടന്‍ സംഭാഷണങ്ങളും നാട്ടിന്‍പുറത്തെ നടീനടന്മാരും സിനിമയ്ക്ക് വോറൊരു അനുഭവം തന്നെയാണ് നല്‍കുന്നത്.

 

തിങ്കളാഴ്ച്ച നിശ്ചയം ടീമുമായി സെല്ലുലോയ്ഡ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.