വിക്രാന്ത് റോണ കേരളത്തിലും ശ്രദ്ധ നേടുന്നു, ചിത്രം മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ ഡബ്ബിങ് ഡയറക്ടെഴ്സിന്റെ മികവും

വിക്രാന്ത് റോണ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ്. ജൂലൈ 28 നു തീയേറ്ററുകളില്‍ എത്തിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ ആണ് പുറത്തിറങ്ങിയത്. കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേ ഫാറര്‍ ഫിലിംസ് ആണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. കെ ജീ എഫിനും ആര്‍ ആര്‍ ആറിനും വിക്രത്തിനും ശേഷം വിക്രാന്ത് റോണയും കേരള ബോക്‌സ് ഓഫീസില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രമിപ്പോള്‍.

ഡബ്ബ് ചെയ്ത വേര്‍ഷന്‍ ആണ് മലയാളത്തില്‍ എത്തിയതെങ്കിലും അത് പുലര്‍ത്തിയ ക്വാളിറ്റി ഏറെ എടുത്തു പറയേണ്ട ഒന്നാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.ചിത്രം മലയാളത്തില്‍ എത്തിക്കുന്നതിലുംഅതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചത് അതിന്റെ മലയാളം ഡബ്ബിങ് ഡയറക്‌റ്റേഴ്‌സ് ആയ അരുണ്‍ സി എസും അജിത്ത് കുമാറുമാണ് . ഒരു പക്ഷേ അരുണിനെയും അരുണിന്റെ ശബ്ദത്തേയെയും പ്രേക്ഷകര്‍ക്ക് പരിചിതമായിരിക്കും. കെ ജീ എഫ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പില്‍ യാഷിന്റെ റോക്കി ഭായിക്ക് വേണ്ടി ശബ്ദം നല്‍കിയത് അരുണാണ്. ബാഹുബലി സീരീസ് ചിത്രങ്ങളുടെ മലയാളം പതിപ്പുകളിളുടെയും അരുണിന്റെ ശബ്ദം നമുക്ക് പരിചിതമാണ്.ദുല്‍ഖര്‍ ചിത്രം ഹേയ് സിനാമിക അടക്കം നിരവധി സിനിമകളില്‍ ഡബ്ബിങ് ആര്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരാളാണ് അജിത്ത്.

ഇവരുടെ കൂട്ടുകെട്ടിന്റ മേല്‍നോട്ടത്തിലാണ് വിക്രാന്ത് റോണയുടെ മലയാളം ഡബ്ബിങ് പതിപ്പ് പുറത്ത് വന്നത്. നടന്‍ കിച്ച സുദീപ്പുമായി അടുത്ത ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്ന ഇവരുടെ ഡബ്ബിങ് ഡയറക്ഷണിലും പതിപ്പിന്റെ സാങ്കേതിക മേന്മയിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ കിച്ച സുദീപും വളരെയധികം സന്തോഷം പ്രകടിപ്പിച്ചിരുന്നു. വി എഫ് എക്സിനു ഏറെ പ്രാധാന്യമുള്ള ചിത്രം പൂര്‍ണമായും 3 ഡി യിലാണ് ചിത്രീകരിച്ചത്. രംഗി തരംഗ മികച്ച