വിക്രമിന് സിനിമാ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയ ബാലയ്‌ക്കൊപ്പം ഇനി മകന്‍.

','

' ); } ?>

വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമാഹനും ബാല തന്നെയാണ് ഒരുക്കിയത്.വിക്രമിന്റെ സിനിമാ ജീവിതത്തില്‍ മികച്ച ചിത്രങ്ങള്‍ നല്‍കിയ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ബാലയ്‌ക്കൊപ്പം ഇനി വിക്രമിന്റെ ധ്രുവ് എത്തുകയാണ് വര്‍മ്മ എന്ന ചിത്രത്തിലൂടെ.തെന്നിന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്റെ റീമേക്കാണ് വര്‍മ്മ. തെലുങ്കില്‍ വിജയ് ദേവര്‌കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയിരുന്നത് എന്നാല്‍ തിമിഴില്‍ ഒരുങ്ങുന്ന വര്‍മ്മയില്‍ വിക്രമിന്റെ മകന്‍ ധ്രുവു പുതുമുഖ നായികയായ മേഘയുമാണ് നായകനും നായികയുമായ് എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചിരുന്നത്. ഇ ഫോര്‍ എന്റര്‍റ്റൈമെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രം 2018 നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്