വീണ്ടും പോലീസ് ഗെറ്റപ്പില്‍ വിജയകുമാര്‍; ‘പുളളി’ ക്യാരക്ടര്‍ പോസ്റ്റര്‍

മലയാള സിനിമകളില്‍ യുവ താരങ്ങള്‍ അരങ്ങേറ്റം കുറിച്ച, 1992ല്‍ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാര്‍. തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തില്‍ എത്തിയ വിജയുമാര്‍,പിന്നീട് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. മെഗാതരങ്ങള്‍ക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന വിജയകുമാര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി പുള്ളിയിലൂടെ നിങ്ങളുടെ മുന്‍പിലേക്ക് എത്തുന്നു.കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

ദേവ് മോഹന്‍ നായകനാകുന്ന , ചിത്രത്തില്‍ ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂര്‍ ,പ്രതാപന്‍ ,മീനാക്ഷി, അബിന്‍ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ഛായാഗ്രഹണം ബിനുകുര്യന്‍.ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. സംഗീതം ബിജിബാല്‍.സ്‌പെഷ്യല്‍ ട്രാക്ക് -മനുഷ്യര്‍, കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു.കെ.തോമസ്. പി.ആര്‍.ഓ. എ.എസ്.ദിനേശ്, ആതിര ദില്‍ജിത്ത്,

പോസിറ്റീവും നെഗറ്റീവും വേഷത്തില്‍ വിജയകുമാര്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നു. 2021 ല്‍ പുറത്ത് വന്ന സറാസിലാണ് നടന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിജയ കുമാറിന്റെ ചിത്രം. പൃഥ്വിരാജ്- സുരാജ് ചിത്രമായ ഡ്രൈവിങ് ലൈസന്‍സില്‍ ഒരു മുഴുനീളന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡിവൈഎസ്പി ജോസഫ് ഉണ്ണിയാടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന ശാകുന്തളം എന്ന ചിത്രവും ്അണിയറയിലൊരുങ്ങുകയാണ്. സാമന്തയാണ് ശകുന്തളയായി അഭിനയിക്കുന്നത്.