ഷാരൂഖിനൊപ്പം തിളങ്ങി വിജയ് സേതുപതി, മെല്‍ബണ്‍ മേളയ്ക്ക് ഇന്ന് തുടക്കം.

തന്റെ വ്യത്യസ്ഥമായ വ്യക്തിത്വത്തിലൂടെ തെന്നിന്ത്യയിലൊന്നാകെ പ്രേക്ഷക അംഗീകാരം നേടിയെടുത്ത നടനാണ് വിജയ് സേതുപതി.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരം പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവനായി മമാറിയിരിക്കുകയാണ്. ഇപ്പോഴിതാ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാന്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ കപൂര്‍, തബു എന്നിവര്‍ക്കൊപ്പം സ്റ്റൈലന്‍ ഗെറ്റപ്പില്‍ തിളങ്ങിയാണ് താരം പ്രേക്ഷകരെ വീണ്ടും ആവേശത്തിലാക്കിയിരിക്കുകയാണ്. മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് ചിത്രങ്ങളായ അന്ധാധൂന്‍, ഗല്ലി ബോയ്, എന്നീ ചിത്രങ്ങള്‍ക്കൊപ്പം വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തിയ സൂപ്പര്‍ ഡീലക്‌സും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൂപ്പര്‍ ഡീലക്‌സ് മേളയില്‍ മൂന്ന് വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിജയ് സേതുപതി മെല്‍ബണില്‍ എത്തിയത്. സംവിധായകന്‍ ത്യാഗരാജ കുമാരസാമി, നടി ഗായത്രി ശങ്കര്‍ എന്നിവരും വിജയ് സേതുപതിക്കൊപ്പം മേളയില്‍ എത്തിയിട്ടുണ്ട്.

കരണ്‍ ജോഹര്‍, ശ്രീറാം രാഘവന്‍, സോയ അക്തര്‍, റിമ ദാസ് എന്നീ താരങ്ങളും മേളയില്‍ പങ്കെടുക്കും. ഇന്നാരംഭിച്ച ഇന്ത്യയുടെ മെല്‍ബിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പത്താം വര്‍ഷ ആഘോഷങ്ങള്‍ ഓഗസ്റ്റ് 15ന് വരെ തുടരും. ഇന്ത്യയില്‍ നിന്നുള്ള അറുപത് സിനിമകളും മറ്റു 22 ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മെല്‍ബണിലെ പ്രധാന ബിസിനസ്സ് നഗരിയിലാണ് മേള നടക്കുന്നത്.