പത്മനാഭന്റെ മണ്ണില്‍ പട്ടാഭിരാമനായി ജയറാം.. ഇത് കലക്കും! ട്രെയ്‌ലര്‍ കാണാം..

ജയറാം എന്ന നടന്റെ ഏറെ വ്യത്യസ്ഥമായ ഒരു വേഷവും മികച്ച ഒരു താരനിരയും വ്യത്യസ്ഥമായ അവതരണവും എല്ലാം കൊണ്ടും ഏറെ പ്രതീക്ഷയോടെയാണ് പട്ടാഭിരാമന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആക്ഷന്‍, നര്‍മ്മം, കുടുംബ പശ്ചാത്തലം എന്നിങ്ങനെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി ഒരു മികച്ച ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലര്‍ പറയുന്നു. ജയറാമിനെ തന്നെ നായകനാക്കി ആടുപുലിയാട്ടം, അച്ഛായന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണന്‍ താമരക്കുളം എന്ന സംവിധായകന്റെ വ്യത്യസ്ഥമായ അവതരണം തന്നെയാണ് ചിത്രത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ജനപ്രിയ താരം ദിലീപിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

അബാം മൂവിസ്സിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ആഗസ്റ്റ് പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകര്‍ മറന്നുപോയ ജയറാമിന്റെ ഹീറോ വേഷത്തിന്റെ ഒരു വ്യത്യസ്ഥ മുഖവുമായാണ് ചിത്രമെത്തുന്നത്. ജോലിയില്‍ വളരെകര്‍ക്കശ്ശക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടര്‍ പട്ടാഭിരാമനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. തിരുവനന്തപുരത്തേക്കു ട്രാന്‍സ്ഫറായി വരുന്ന പട്ടാഭിരാമന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പട്ടാഭിരാമന്‍ വിവാഹം ചെയ്യുന്ന വിനീതയെന്ന പെണ്‍കുട്ടിയായി നടി ഷീലു ഏബ്രഹാമും തനു ജാ വര്‍മ്മയെന്ന മറ്റൊരു കഥാപാത്രമായി മിയാ ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്.

ബൈജു സന്തോഷ്, മാധുരി, സായ്കുമാര്‍ ജനാര്‍ദ്ദനന്‍, ലെന, സുധീര്‍ കരമന, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, പ്രേംകുമാര്‍, കലാഭവന്‍ പ്രചോദ്, ഈ.എ. രാജേന്ദ്രന്‍, തെസ്‌നി ഖാന്‍, മായാ വിശ്വനാഥ്, സതി പ്രേജി, ഭദ്രാ വെങ്കിടേഷ്, പ്രിയാ മേനോന്‍, ജെ.പി.(തമിഴ്) വിജയ്കുമാര്‍, ബിജു പപ്പന്‍, ജയന്‍ ചേര്‍ത്തല, ബാലാജി, മുരളി പയ്യന്നൂര്‍, കാജല്‍ എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദിനേശ് പള്ളത്തിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ – കൈതപ്രം, മുരുകന്‍ കാട്ടാക്കട, സംഗീതം – എം.ജയചന്ദ്രന്‍. രവി ചന്ദ്രന്‍ ഛായാഗ്രഹണവും രജിത്ത് കെ.ആര്‍.എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – സഹസ് ബാല, മേക്കപ്പ് സജി കൊരട്ടി – കോസ്റ്റ്യും, ഡിസൈന്‍ – അരുണ്‍ മനോഹര്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ – സുരേഷ് ഇളമ്പല്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഹരികുമാര്‍ ഇളയേടത്ത്, ജയന്‍.ആര്‍, രാജപാണ്ഡ്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദ്ഷ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്‌സ് – പ്രതാപന്‍ കല്ലിയൂര്‍, ഹര്‍ഷന്‍ പട്ടാഴി. മാനേജേഴ്‌സ്, സന്തോഷ് ്അരുവിപ്പുറം, സനൂപ് ചങ്ങനാശ്ശേരി എന്നിവരാണ്. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് പ്രദര്‍ശനത്തിനെത്തും.