കല്‍ക്കി കലക്കി

','

' ); } ?>

പക്കാ ക്ലീന്‍ മാസ്സ് എന്റര്‍ടെയിനര്‍ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമാണ് പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്ത് ടൊവിനോ തോമസ്സ് നായകനായെത്തിയ കല്‍ക്കി. കരിയറില്‍ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരം കഥാപാത്രവുമായാണ് കല്‍ക്കിയില്‍ താരം എത്തിയത്. പൃഥ്വിരാജ് ചിത്രമായ എസ്രയില്‍ പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷത്തില്‍ താരം എത്തുന്നത്. നടനെന്ന നിലയില്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് താരം ഒരിക്കല്‍കൂടെ കല്‍ക്കിയിലൂടെ തെളിയിച്ചിരിക്കുകയാണ്.

പോലീസുകാരെ നോക്കുകുത്തിയാക്കി രാഷ്ട്രീയപ്രവര്‍ത്തകരും ഗുണ്ടകളും വിളയാടുന്ന നഞ്ചന്‍കോട്ട് എന്ന സ്ഥലത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. സ്ഥലത്ത് പുതിയ എസ്‌ഐ ആയി എത്തുന്ന ടൊവിനോയിലൂടെയാണ് പിന്നീട് കഥ നീങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ടൊവിനോ ആരാധകരെ ആവേശംകൊള്ളിക്കുന്ന രീതിയിലായിരുന്നു. ചെറിയ തമാശകളും വലിയ സംഘട്ടനങ്ങളും വൈകാരിക നിമിഷങ്ങളും ചേര്‍ന്നാണ് ചിത്രം രണ്ടാം പകുതിയിലൂടെ സഞ്ചരിക്കുന്നത്.

ടൊവിനോയ്‌ക്കൊപ്പം തന്നെ സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമന്‍, സംയുക്ത മേനോന്‍ തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ റോളുകള്‍ മനോഹരമായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും എടുത്ത് പറയേണ്ട മികച്ച പ്രകടനം കാഴ്ച്ചവെച്ചത് വില്ലനായെത്തിയ ശിവജിത്ത് പത്മനാഭന്‍ തന്നെയായിരുന്നു. ചിത്രത്തില്‍ ടൊവിനോയുടെ പേര് വെളിപ്പെടുത്തിയിട്ടേയില്ല. പ്രോലോഗ് ടീസറിലെ ഇസ്തിരിപ്പെട്ടികൊണ്ടുള്ള സംഘട്ടനവും ഉള്‍പ്പെടുത്തിയിട്ടില്ല.

നവാഗതനായിട്ട് കൂടി പ്രവീണ്‍ പ്രഭരത്തിന്റെ സംവിധാനവും സുജിന്‍ സുജാതനോടൊപ്പമുള്ള തിരക്കഥയും പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന രീതിയിലായിരുന്നു. ഗൗതം ശങ്കറിന്റെ ക്യാമറയും രഞ്ജിത്തിന്റെ എഡിറ്റിംഗും ചിത്രത്തോട് മികച്ച് നിന്നു. ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ ത്‌ന്നെയായിരുന്നു ജേക്‌സ് ബിജോയുടെ സംഗീതം.