
നാനും റൗഡി താന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഗ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ‘കാതുവാകുള രണ്ടു കാതല്‍ ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സാമന്തയും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.ഒരു ത്രികോണ പ്രണയത്തിന്റെ കഥയായിരിക്കും ചിത്രം പറയുന്നത്.