കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കിഡുക് അന്തരിച്ചു

പ്രമുഖ കൊറിയന്‍ ചലച്ചിത്ര സംവിധായകന്‍ കിം കിഡുക് അന്തരിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയില്‍ ആയിരുന്ന കിം കിഡുക് ഇവിടെ കോവിഡാനന്തരമുള്ള അസ്വസ്ഥകളിലായിരുന്നു സംവിധായകന്‍. നവംബര്‍ 20ന് ഇവിടെയെത്തിയ കിം, ജുര്‍മാലയില്‍ വീട് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നെന്നും ലാത്വിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ലോകത്തിലേറെ ആരാധകരുള്ള കിം കിഡുക്കിനെ മലയാളി സിനിമാപ്രേമികള്‍ക്കും വളരെ പ്രിയമായിരുന്നു. മലയാളികളുടെയും ആരാധനാപാത്രമാണ് കിം കി ഡുക്ക്.
2013ല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു.

കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ 20 നാണ് അദ്ദേഹം ലാത്വിയയില്‍ എത്തുന്നത്.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.

2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും. ഹ്യൂമന്‍,സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.