ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് വിജയ്

മഹേഷ് ബാബു ട്വിറ്ററിലൂടെ പങ്കുവെച്ച ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് പ്രിയതാരം വിജയ്.ചലഞ്ച് ഏറ്റെടുത്ത് വീട്ടില്‍ വൃക്ഷ തൈ നട്ടിരിക്കുകയാണ് താരം.വൃക്ഷ തൈ നടുന്ന ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.നല്ല ആരോഗ്യത്തിനും ഇന്ത്യയുടെ പച്ചപ്പിനുമെന്ന് കുറിച്ചാണ് താരം ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.