സഡക്ക് 2 ട്രെയിലര്‍ പുറത്തിറങ്ങി; ഡിസ് ലൈക്കുമായി ആരാധകര്‍

ആലിയ ഭട്ട് പ്രധാന കഥാപത്രമായി എത്തുന്ന സഡക്ക്2 ട്രെയിലര്‍ പുറത്തിറങ്ങി.മഹേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ ആദിത്യ റോയ് കപൂറും സഞ്ജയ് ദത്തും മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് നേരെ വിമര്‍ശനാത്മകമായ പ്രതികരണമാണ് ഉയരുന്നത്.ട്രെയിലറിന് നേരെ ഡിസ് ലൈക്ക് ക്യാംപയിനും തുടങ്ങി കഴിഞ്ഞു.ഒടിടി റിലീസിലൂടെയാണ് ചിത്രം പുറത്തിറങ്ങുക.