
പരസ്യമായി പ്രണയമുറപ്പിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുന്ന വിജയ് യുടെയും, ശേഷം നാണിച്ച് നിൽക്കുന്ന രശ്‌മികയുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രശ്മികയുടെ പുതിയ ചിത്രം ‘ദ് ഗേൾഫ്രണ്ടി’ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടെയാണ് സംഭവം.
അടുത്തിടെയാണ് രശ്മികയുടേയും വിജയ്യുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നൽകിയൊരഭിമുഖത്തിൽ താൻ വിജയിയെ വിവാഹം കഴിക്കുമെന്ന് രശ്‌മിക തുറന്നു പറഞ്ഞിരുന്നു.
2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്.