തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേശ് ശിവന്‍ ആണ്. ചിത്രത്തില്‍ താരം അന്ധയായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബ്രെയിന്‍ ലിപിയില്‍ ആണ് എഴുതിയിരിക്കുന്നത്.
1981ല്‍ എസ്പി മുത്തുരാമന്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ ചിത്രത്തിനും നെട്രികണ്‍ എന്നായിരുന്നു പേര്. തന്റെ സിനിമയുടെ പേര് ഉപയോഗിക്കാന്‍ രജനീകാന്ത് സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് നയന്‍താര ചിത്രത്തിനും ഈ പേര് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന ബിഗില്‍, രജനീകാന്ത് നായകനായി എത്തുന്ന ദര്‍ബാര്‍, തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്ന നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. നിവിന്‍ പോളി നായകനായത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍താരയുടെ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.