പൊരിച്ച മീന്‍ കഷണങ്ങളില്‍ മാത്രമല്ല നീതി: ഹരീഷ് പേരടി

സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ രാജികത്ത് വിവാദമായിരിക്കുകയാണ് .സംഘടനയിലെ പലരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്ന വിധുവിന്റെ വിമര്‍ശനം.ഇപ്പോഴിതാ സംവഭത്തില്‍ പ്രതികരണം അറിയിച്ച് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
‘സ്ത്രികള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു.കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ,എന്നൊരു അക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണെന്ന്ഹരീഷ്ചോദിക്കുന്നു.

ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ എസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താന്നും ,പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് ,അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം അതുകൊണ്ട് ഇതിനുളള മറുപടി സംഘടന പറഞ്ഞേ പറ്റു എന്നും ഹരീഷ് പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പർ ഗുരുതരമായ ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികൾ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവർ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാർഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാൻ കാരണമെന്താണ് ?…പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവൻ നയിക്കുന്ന സംഘടനയിലും തുല്യ നീതിയിൽ വിളമ്പാൻ പറ്റണം…നിങ്ങളെ കേൾക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…