പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥപറഞ്ഞ് ‘ദില്‍ ബെച്ചാര’ട്രെയിലര്‍

സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദില്‍ ബെച്ചാര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞിരിക്കുകയാണ് ട്രെയിലര്‍.
നവാഗതനായ മുകേഷ് ചബ്രയുടെ ആദ്യ ചിതം കൂടിയാണിത്.സുശാന്തും സഞ്ജന സഘിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങത്തിലെത്തുന്നത്.സഞ്ജന സഘിയുടെ ആദ്യ ചിത്രം കൂടിയാണിത്. ജോണ്‍ ഗ്രീനിന്റെ ‘ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

മേയ് എട്ടിന് ചിത്രത്തിന്റെ റിലറിലീസ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിലീസ് വൈകുകയായിരുന്നു.അപ്രതീക്ഷിതമായുണ്ടായ സുശാന്ത് സിങിന്റെ വിയോഗവും ദുഖകരമായി.അദ്ദേഹത്തോടുളള ആദരസൂചകമായി ചിത്രം സൗജന്യമായാണ് ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുക. ജൂലൈ 24ന് റിലീസ് ചെയ്യുന്നത്.ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം കാണാന്‍ സാധിക്കും.