അംഗന്‍വാടി ടീച്ചര്‍മാരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്: വിധു വിന്‍സന്റ്

നടന്‍ ശ്രീനിവാസന്റെ അംഗന്‍വാടി പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ വിധു വിന്‍സന്റ്. കേരളത്തിലെ അംഗനവാടികളെ കുറിച്ച് ഒരു പരിപാടി ചെയ്യാന്‍ സി ഡിറ്റ് വഴി സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലപ്പെടുത്തിയ അനുഭവത്തിലാണ് കുറിപ്പെന്ന് വിധു പറയുന്നു. ജപ്പാനില്‍ മന്:ശാസ്ത്രവിദഗ്ദരാണ് ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതെങ്കില്‍ വിദ്യാഭ്യാസമില്ലാത്ത ആളുകളെയാണ് ഇവിടത്തെ അംഗന്‍വാടികളിലുള്ളത് എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. വനിതാകമ്മീഷന്‍ സംഭവത്തില്‍ ശ്രീനിവാസനെതിരെ കേസെടുത്തിട്ടുണ്ട്. സിനിമാക്കാരായാല്‍ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാര്‍ക്കെങ്കിലും ഒരു വിചാരമുണ്ടെന്ന ആമുഖത്തോടെയാണ് വിധുവിന്റെ എഴുത്ത്.

‘ജപ്പാനില്‍ എലമെന്ററി സ്‌കൂളിംഗിന് മുമ്പ് പ്രീ െ്രെപമറി വിദ്യാഭ്യാസം സര്‍ക്കാര്‍ നേരിട്ട് നല്കുന്നില്ല, ഉള്ളത് െ്രെപവറ്റ് മേഖലയിലുള്ള പ്രീ െ്രെപമറി സ്‌കുളുകളാണ്. ചിലതൊക്കെ സര്‍ക്കാര്‍ സബ്‌സിഡിയോടെ പ്രവര്‍ത്തിക്കുന്നു. അവിടെ ടീച്ചര്‍മാരുടെ ശമ്പളം രണ്ട് മുതല്‍ രണ്ടര ലക്ഷം യെന്‍ വരെ (ഇന്ത്യന്‍ രൂപാ കണക്കില്‍ 178,000 ലക്ഷം) കിട്ടും’. വിധു ചൂണ്ടിക്കാട്ടുന്നു. ‘ദാരിദ്ര്യം യാഥാര്‍ത്ഥ്യമായുള്ള ഒരു രാജ്യത്താണ് ശ്രീനിവാസന്‍ സാറും ഞാനുമൊക്കെ ജീവിക്കുന്നത്. ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നതും ആരോഗ്യ ബോധവല്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതും, സര്‍ക്കാരിന് വേണ്ട സോഷ്യോ എക്കണോമിക് സര്‍വ്വെകള്‍ വോളണ്ടറിയായി ചെയ്യുന്നതുമടക്കമുള്ള ഇവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒരു പ്രദേശത്തിന്റെ സാമൂഹികാരോഗ്യത്തെ പരിപാലിക്കുന്നതിന് എത്രകണ്ട് വിലപ്പെട്ടതാണെന്നന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല’ വിധു പറയുന്നു. ‘വികസന സൂചികകളില്‍ ചിലതിലെങ്കിലും നമ്മള്‍ ജപ്പാനോടൊക്കെ കിടപിടിച്ചു നില്‍ക്കുന്നത് ഏറ്റവും പ്രാഥമിക തട്ടിലുള്ള അംഗന്‍വാടി ടീച്ചര്‍മാരടക്കമുള്ളവര്‍ ഒഴുക്കുന്ന വിയര്‍പ്പ് കൊണ്ടാണ്. അതിനെ കാണാതെ പോകരുത്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’… ഇങ്ങനെയാണ് ഈ കുറിപ്പവസാനിക്കുന്നത്. പൂര്‍ണ്ണരൂപം താഴെ വായിക്കാം…