മുതിര്‍ന്ന ചലച്ചിത്രതാരം ഉഷാറാണിക്ക് വിട

മുതിര്‍ന്ന ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 1955 ല്‍ ന്യൂസ് പേപ്പര്‍ ബോയില്‍ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ ഉഷാറാണി ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് അരങ്ങേറ്റം എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി . ശിവാജി ഗണേശന്‍, എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി സിനിമകള്‍ ചെയ്തു. മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. അങ്കതട്ട്, തൊട്ടാവാടി , ഭാര്യ, ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്‌ലര്‍ , തെങ്കാശിപെട്ടണം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

പ്രശസ്ത സംവിധായകന്‍ എന്‍. ശങ്കരന്‍നായരുടെ ഭാര്യയാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചെന്നൈയില്‍ നടന്നു.